Sunday, December 18, 2011

കീലേരി കുഞ്ഞിക്കണ്ണന്‍ ടീച്ചര്‍ .

കീലേരി കുഞ്ഞിക്കണ്ണന്‍ ടീച്ചര്‍ ആയിരുന്നു ഇന്ത്യന്‍ സര്‍ക്കസിന്റെ മാറ്റത്തിന്റെ സൃഷ്ടാവ് .1887 ല്‍ ചത്രേസ് സര്‍ക്കസ് ഇന്ത്യന്‍ പര്യടനം നടത്തുന്നതിന്നിടയില്‍ തലശ്ശേരി വന്നപ്പോള്‍ ആണ് ചത്രേ കീലേരി കുഞ്ഞിക്കണ്ണന്‍ ടീച്ചറുമായി പരിചയപ്പെടുന്നത് .നല്ലൊരു കളരി അഭ്യാസി ആയിരന്ന കുഞ്ഞിക്കണ്ണന്‍ ഹെര്‍മന്‍ ഗുണ്ടര്‍ട്ടിന്റെ ബി .ഇ .എം .പി സ്കൂളിലെ ജിംനാസ്റ്റിക് അദ്ധ്യാപനായിരുന്നു.ചത്രെയുടെ നിര്‍ദേശപ്രകാരം കുഞ്ഞിക്കണ്ണന്‍ ഗ്രേറ്റ് ഇന്ത്യന്‍ സര്‍ക്കസിന് വേണ്ടി 1888 മുതല്‍ അഭ്യാസങ്ങള്‍ പഠിപ്പിക്കാന്‍ തുടങ്ങി .ഇതിനായി പുല്ലമ്പില്‍ പ്രദേശത്തെ കളരിയായിരുന്നു ഉപയോഗിച്ചത് .പിന്നീട് 1901 ല്‍ ചിരക്കരയില്‍ സര്‍ക്കസ് സ്കൂള്‍ സ്ഥാപിച്ചു .
1904 ല്‍കുഞ്ഞിക്കണ്ണന്റെ ശിഷ്യന്‍ പരിയാലി കണ്ണന്‍ സ്വന്തമായി സര്‍ക്കസ് കമ്പനി തുടങ്ങി .അതിനു ഗ്രേറ്റ് മലബാര്‍ സര്‍ക്കസ് എന്ന് പേരിട്ടു .ഇത് ഒരു തുടക്കമായിരുന്നു .അങ്ങിനെ വളരെ വേഗം കേരളം ഇന്ത്യന്‍ സര്‍ക്കസിന്റെ തോട്ടില്‍ ആയി .1939 ല്‍ കുഞ്ഞിക്കണ്ണന്റെ മരണശേഷം അദ്ധേഹത്തിന്റെ ശിഷ്യന്‍ എം കെ രാമന്‍ ടീച്ചര്‍ കീലേരി കുഞ്ഞിക്കണ്ണന്‍ മെമ്മോറിയല്‍ സര്‍ക്കസ് ആന്‍ഡ് ജിംനാസ്റ്റിക് ട്രെയിനിംഗ് സെന്റെര്‍ ചിരക്കരയില്‍ ആരംഭിച്ചു .അത് ഇപ്പഴും ചിരക്കരയില്‍ ഉണ്ട് .ശിഷ്യരില്‍ ഓരോരുത്തരെയും വ്യത്യസ്ത ഇനങ്ങളാണ് കീലേരി പരിശീലിപ്പിച്ചത് .ഓരോരുത്തരുടെയും ശാരീരികവും മാനസികവുമായ ആരോഗ്യമാനുസരിച്ചയിരുന്നു പരിശീലനം .
അന്നേ വരെയും യൂറോപ്യന്‍ സര്‍ക്കസുകളില്‍ പോലും ഹോറിസോണ്ടല്‍ ബാര്‍ ഒന്നോ രണ്ടോ ബാറുകളില്‍ ആയിരുന്നു കളിച്ചുകൊണ്ടിരുന്നത് .എന്നാല്‍ കീലേരി മൂന്നു ബാറുകളിലായി പുതിയ ഇനത്തെ ചിട്ടപ്പെടുത്തി എം കെ രാമനെ പരിശീലിപ്പിച്ചു .ചെറു പ്രായത്തില്‍ തന്നെ പരിചമുട്ടു കളിയും മലക്കങ്ങളും ശീലിച്ച രാമന്‍ മെയ് വഴക്കം ഉണ്ടായിരുന്നതിനാല്‍ ഈ ഇനത്തില്‍ എളുപ്പത്തില്‍ പ്രാഗത്ഭ്യം നേടി .
കംബക്കളിയാണ് സര്‍ക്കസിന് കീലേരി സംഭാവന ചെയ്ത മറ്റൊരിനം .ദക്ഷിണേന്ത്യന്‍ നാടോടികളായ അഭ്യാസികള്‍ കളിച്ചിരുന്ന കംബക്കയര്‍ നടത്തവും ഞാണിമേല്‍ കളിയും സമന്വയിപ്പിച്ചാണ് ഈ അഭ്യാസം .കീലേരിയുടെ ഭാര്യാ സഹോദരന്‍ ആണ് ആദ്യമായി കംബക്കളി അരങ്ങില്‍ അവതരിപ്പിച്ചത് .മൂന്നു വര്‍ഷത്തെ നിരന്തര പരിശീലനത്തിലൂടെ സര്‍ക്കസ്സിന്നവശ്യമായ അഭ്യാസികളെ കീലേരി ഒരുക്കിയെടുത്തു .അതോടെ കേരളീയരുടെ ആദ്യ സര്‍ക്കസ് കൂടാരം ചിറക്കര വയലില്‍ ഉയര്‍ന്നു .പരിയാലീസ് മലബാര്‍ ഗ്രാന്റ് സര്‍ക്കസ് .കീലേരി ആയിരുന്നു അത് ഉത്ഘാടനം ചെയ്തത് .കളരിയിലെ ആദ്യ വനിതാ താരം കുന്നത്ത് യശോദയും അരങ്ങേറ്റം കുറിച്ചു.പിരിയാലീസ് സര്‍ക്കസില്‍ മൃഗങ്ങള്‍ ഒന്നും ഉണ്ടായിരുന്നില്ല .പക്ഷെ മഹാരാഷ്ട്ര സര്‍ക്കസ്സില്‍ നിന്നും ഉയര്‍ന്നു വന്ന വെല്ലുവിളികളെ കായികാഭ്യാസം കൊണ്ട് തോല്‍പ്പിക്കാന്‍ പിരിയാലിക്ക് കഴിഞ്ഞു .അതുല്യ പ്രകടനങ്ങള്‍ കണ്ടു ഇവിടുള്ള ആളുകള്‍ക്ക് വേണ്ടി മഹാരാഷ്ട്ര സര്‍ക്കസ് ഉടമസ്ഥര്‍ പരസ്പരം മത്സരിച്ചു .അതോടെ കീലേരിയുടെ കളരി സജീവമായി.സാഹസികരായ പലരും മുന്നോട്ടു വന്നു.അതില്‍ പലരും ഒരുനേരത്തെ ആഹാരത്തിനു പോലും വഴിമുട്ടിയവര്‍ ആയിരുന്നു .പരിശീലന കാലത്ത് ആരില്‍ നിന്നും പ്രതിഫലം വാങ്ങിയിരുന്നില്ല .സര്‍ക്കസ്സിന്റെ വളര്‍ച്ച മാത്രമായിരുന്നു അദ്ദേഹത്തിന്റെ ലക്‌ഷ്യം .
എന്പതു വര്‍ഷങ്ങള്‍ക്കകം കീലേരിയുടെ ശിഷ്യര്‍ ഇന്ത്യന്‍ സര്‍ക്കസ് കീഴടക്കി .മഹാരാഷ്ട്ര,കര്‍ണ്ണാടക ,ആന്ധ്ര എന്നിവടങ്ങളിലെ സര്‍ക്കസ് കമ്പനികളിലെ അഭ്യാസികള്‍ ഏറെയും മലയാളികള്‍ തന്നെ ആയിരുന്നു .
ഇന്ത്യയില്‍ ഇന്ന് അന്‍പതോളം സര്‍ക്കസ് കമ്പനികള്‍ ഉണ്ട് .അറുന്നൂറോളം ജീവനക്കാരുള്ള കമല സര്‍ക്കസ് പോലുള്ളവ ഇക്കൂട്ടത്തിലെ വംബന്മാരാന് നൂറിലധികം സര്‍ക്കസ് കമ്പനികള്‍ ഉള്ള റഷ്യ ഒഴിച്ചാല്‍ ലോകത്ത് ഏറ്റവും കൂടുതല്‍ സര്‍ക്കസ് കമ്പനികള്‍ ഉള്ളത് ഇന്ത്യയില്‍ ആണ് .ഉത്തരേന്ത്യക്കാരുടെ ചുരുക്കം ചില കമ്പനികള്‍ ഒഴിച്ചാല്‍ മറ്റെല്ലാം മലയാളികള്‍ തന്നെ നടത്തുന്നു .ഇതിലെ ബഹു ഭൂരിഭാഗവും മലയാളികള്‍ തന്നെ .ഇതിലെ വലിയൊരു വിഭാഗം സര്‍ക്കസിന്റെ ഈറ്റില്ലമായ തലശ്ശേരിയുമായി ബന്ധമുള്ളവരാണ് ..

No comments: