Sunday, December 18, 2011

അനൂപ്‌


എന്റെ പ്രിയ കൂട്ടുകാരന്‍ ആയിരുന്നു ...ഇപ്പോള്‍ ഇല്ല അവന്‍ 2005 അവന്‍ എന്നെ വിട്ടുപിരിഞ്ഞു പോയി ...എന്നെ തനിച്ചാക്കിയിട്ടു ...കൃത്യമായി പറഞ്ഞാല്‍ 16 ജനുവരി ...ജനുവരി 15 നു ഒരു കല്യാണം ഉണ്ടായിരുന്നു ...ഒന്നല്ല രണ്ടെണ്ണം ..അന്ന് ശനിയാഴ്ച ആയിരുന്നു ...ഞാന്‍ ആണെങ്കില്‍ ജോലിത്തിരക്ക് കൊണ്ട് നട്ടം തിരയുന്ന സമയം ...വടകര ആയിരുന്നു പോകേണ്ടിയിരുന്നത്‌ ...കൃത്യം 7 മണിക്ക് പോകാം എന്ന് വട്ടം കൂട്ടി ഞങ്ങള്‍ എല്ലാവരും ...പക്ഷെ തിരക്കുകാരണം എനിക്ക് പോകാന്‍ പറ്റിയില്ല ....എന്നിട്ടും അവനും മറ്റു കൂട്ടുകാരും എന്നെ നിര്‍ബന്ധിച്ചു ...ഞങ്ങള്‍ മാഹിയില്‍ കാത്തുനില്‍ക്കാം എന്ന് പറഞ്ഞുകൊണ്ട് ...പക്ഷെ എനിക്ക് പോകാന്‍ പറ്റിയില്ല ...ഞാന്‍ എന്റെ ജോലി കഴിഞ്ഞു നാട്ടില്‍ തന്നെ ഉള്ള കല്യാണ വീട്ടില്‍ പോയി തിരിച്ചു വീട്ടില്‍ പോന്നു ...പിറ്റേ ദിവസം ഞായറാഴ്ച ആയിരുന്നു ...എല്ലാവരും രാവിലെ തന്നെ ഒത്തുകൂടുമായിരുന്നു ഞായറാഴ്ചകളില്‍ ....അന്നും ഞാന്‍ പതിവുപോലെ രാവിലെ വീട്ടില്‍ നിന്നും ഇറങ്ങി സ്ഥിരം സംഗമിക്കുന്ന സ്ഥലത്തേക്ക് പോയി ...ആരെയും കാണാന്‍ ഇല്ല അവിടെ ...ഫോണ്‍ ചെയ്തു ,അപ്പോള്‍ അനൂപ്‌ പറഞ്ഞു ഞാന്‍ വീട്ടില്‍ ഉണ്ട് ഇപ്പോള്‍ ഉറക്കം കഴിഞ്ഞേ ഉള്ളു ...നീ വീട്ടിലേക്കു വരൂ ...നമുക്ക് ഒരുമിച്ചു ഇറങ്ങാം എന്ന് ...ഞാന്‍ അവന്റെ വീട്ടിലേക്കു പോയി ...അവന്‍ ആ സമയം കുളിയൊക്കെ കഴിഞ്ഞു എന്നെ കാത്തിരിക്കയായിരുന്നു ...ബ്രേക്ക് ഫാസ്റ്റ് കഴിക്കാന്‍ വിളിച്ചു അവന്‍ ...ഞാന്‍ കഴിച്ചു എന്ന് പറഞ്ഞു ...
അതിനു ശേഷം ഞാനും അവനും കൂടി വീട്ടില്‍ നിന്നും ഇറങ്ങി ബാക്കി കൂട്ടുകാരൊക്കെ എവിടെ എന്ന് ചോദിച്ചപ്പോള്‍ അനൂപ്‌ പറഞ്ഞു (ഫ്രണ്ട് ഉണ്ട് പേര് പറയുന്നില്ല ..തല്ക്കാലം രാജേഷ്‌ എന്ന് വിളിക്കാം ) രാജേഷിന്റെ വീട്ടില്‍ ഉണ്ട് എല്ലാരും എന്ന് ...രാജേഷിന്റെ കസിന്റെ കല്യാണം ആയിരുന്നു അന്ന് ....അതുകൊണ്ട് വീട്ടിലെ എല്ലാരും കല്യാണത്തിന് പോയി വീട് ഫ്രീ ആയിരുന്നു ....ഞങ്ങള്‍ അവിടെ എത്തുമ്പോള്‍ മറ്റു കൂട്ടുകാര്‍ ഒക്കെ ആഘോഷപരിപാടികള്‍ തുടങ്ങിയിരുന്നു ...വല്ലതും വേണമെങ്കില്‍ വേഗം പോയി വാങ്ങിച്ചു വന്നോളു എന്ന് പറഞ്ഞു ...ഞാന്‍ പറഞ്ഞു എന്തായാലും ഞാന്‍ ഇല്ല ...ഇന്നലതെതിന്റെ ക്ഷീണം ഉണ്ട് എന്ന് ....അനൂപും അതുതന്നെ പറഞ്ഞു ....കുറച്ചുസമയം ടി വി കണ്ടു സമയം കളഞ്ഞു ...അപ്പഴേക്കും സമയം രണ്ടുമണി ആയിരുന്നു ...അതിന്നിടയില്‍ ആണ് വേറൊരു കൂട്ടുകാരന്‍ എന്നോട് ചോദിച്ചത് ഉച്ചക്ക് ശേഷം എന്താ പരിപാടി എന്ന് ...പ്രത്യേകിച്ച് ഒന്നും ഇല്ല എന്ന് പറഞ്ഞു ..എന്നാല്‍ വീട്ടില്‍ പോയി വേഗം റെഡി ആവൂ ഫുഡ്‌ കഴിച്ചിട്ട് എന്ന് അവന്‍ പറഞ്ഞു ....എന്താണ് പ്രോഗ്രാം എന്ന് ഞാന്‍ ചോദിച്ചു ..ഒരു സ്ഥലം വരെ പോകാന്‍ ഉണ്ട് എന്ന് പറഞ്ഞു ....ഞാന്‍ വീട്ടില്‍ പോയി ചോറ് കഴിക്കുന്നതിനിടയില്‍ ടി വി ഓണ്‍ ചെയ്തു ....അന്നത്തെ പടം തൂവാനത്തുമ്പികള്‍ ആയിരുന്നു ...എല്ലാരും ഗേറ്റില്‍ വന്നു വിളിതുടങ്ങി ...ഫുഡ്‌ കഴിക്കുവാന്നു ഞാന്‍ പറഞ്ഞു ....എന്നാല്‍ ഒരു കാര്യം ചെയ്യ് കഴിച്ചിട്ട് നീ നേരെ കണ്ടിക്കല്‍ വരൂ എന്ന് പറഞ്ഞു ...ഈ നാട്ടുപോരിയുന്ന വെയിലത്ത്‌ എന്തുചെയ്യാന എന്ന് ഞാന്‍ ചോദിച്ചു ....ചുമ്മാ അവിടിരുന്നു കത്തിവെക്കാം എന്നായി മറ്റുള്ളവര്‍ ...ഓക്കേ എന്ന് പറഞ്ഞു ...ഞാന്‍ ഫുഡ്‌ കഴിച്ചു നേരെ ടൌണില്‍ വന്നു ...ആ സമയത്ത് സ്നൂക്കെര്‍ എനിക്ക് ഒരുതരം ലഹരി ആയിരുന്നു ...ഞാന്‍ നേരെ സ്നൂക്കെര്‍ ക്ലബ്ബിലേക്ക് പോയി ...അവിടെ അപ്പോള്‍ നല്ല തിരക്കായിരുന്നു ...പതിവ് കൂട്ടുകാര്‍ ആരും അവിടെ ഉണ്ടായിരുന്നില്ല ...ഞാന്‍ നേരെ തിരിച്ചു കണ്ടിക്കലേക്ക് ...അവിടെ പോകുമ്പോള്‍ അനിയന്റെ കൂട്ടുകാര്‍ ഒക്കെ ഉണ്ടായിരുന്നു അവിടെ ...ക്രിക്കെറ്റ് കളിയും കഴിഞ്ഞു മടങ്ങുന്നു ...ആ സമയത്തായിരുന്നു ഞാന്‍ അവിടെ എത്തിയത് ...അവര്‍ പറഞ്ഞു ഇവിടെ ഇരിക്കുമ്പോള്‍ ശ്രദ്ധിക്കണം ...പോലീസുകാര്‍ ഇടയ്ക്ക് വരാറുണ്ട് എന്നൊക്കെ ....ഓ കെ എന്ന് പറഞ്ഞു ഞാന്‍ നേരെ കൂട്ടുകാരുടെ അടുത്തേക്ക് പോയി ....അപ്പഴേക്കും അവരൊക്കെ രണ്ടാം വട്ട ആഘോഷം തുടങ്ങിയിരുന്നു ....എന്നെയും ക്ഷണിച്ചു ...ഞാന്‍ വഴുതിമാറി ...അവിടെ വേറെ കുറച്ചു കുട്ടികള്‍ ക്രിക്കെറ്റ് കളിക്കുന്നുണ്ടായിരുന്നു ...അതും നോക്കി ഞാന്‍ അവിടെ അങ്ങിനെ നിന്നു...അതിന്നിടയില്‍ ആണ് ഒരാള്‍ക്ക്‌ പുഴയില്‍ നീന്താന്‍ കൊതി വന്നത് ...അപ്പഴേക്കും അവരൊക്കെ നല്ല ലെവലില്‍ ആയിരുന്നു ...എന്നെ വീണ്ടും നിര്‍ബന്ധിച്ചു കഴിക്കാന്‍ ...ഡാ ഒരെണ്ണം മാത്രം വിട്ടോ ഇനി ചിലപ്പോള്‍ ഇതുപോലെ എല്ലാര്‍ക്കും കൂടി കൂടാന്‍ പറ്റിയില്ലെങ്കിലോ എന്ന് അനൂപ്‌ പറഞ്ഞു ....കൊടുത്തു അവനു എന്റെ വായില്‍ നിന്നും വരുന്ന ഇംഗ്ലീഷ് @#*$*^#@ അറം പറ്റിയ വാക്കുകള്‍ പറയാതെ എന്നൊക്കെ പറഞ്ഞു കൊണ്ട് ...നിര്‍ബന്ധം കൂടിയപ്പോള്‍ ഒരെണ്ണം ഞാനും വിട്ടു ...പിന്നെ എല്ലാരും കൂടി നീന്താന്‍ ഉള്ള പുറപ്പാടില്‍ ആയി ...ഞാന്‍ കുറെ പറഞ്ഞു ഡാ വേണ്ടാ ...മഹാ വൃത്തികേടാ വെള്ളത്തില്‍ എന്നൊക്കെ (കോഴി വയിസ്റ്റ് )ഒക്കെ ഒഴുകി വരുന്നുണ്ടായിരുന്നു വെള്ളത്തില്‍ ...പറഞ്ഞത് കേള്‍ക്കാതെ അവര്‍ നീന്താന്‍ റെഡി ആയി ...ആ സമയത്ത് ഒരാള്‍ അതുവഴി വന്നു അനൂപിനോട് ചോദിച്ചു നീന്താന്‍ ഒക്കെ അറിയുമോ എന്ന് ...അനൂപ്‌ നല്ല ഒരു നീന്തല്‍ക്കാരന്‍ ആയിരുന്നു ....അവന്‍ അയാളെ ബോര്‍ അടിച്ചപോലെ പറഞ്ഞു കുറച്ചൊക്കെ അറിയാം എന്ന് .. അതിന്നിടക്ക്‌ കുട്ടികള്‍ കളിക്കുന്ന ബോള്‍ പുഴയില്‍ പോയി... അനൂപ്‌ ആദ്യം തന്നെ പുഴയില്‍ ഇറങ്ങി ബോള്‍ എടുത്തു കൊടുത്തു ...കൂടെ മറ്റു രണ്ടു കൂട്ടുകാരും ഇറങ്ങി ...എല്ലാരും നല്ല നീന്തല്‍ക്കാര്‍ ....ഞാനും രാജേഷും ക്രിക്കെറ്റ് കളി നോക്കി നിന്നു ...അവര്‍ മൂന്നുപേരും നേരെ മറുകര പിടിക്കാന്‍ നീന്തികൊണ്ടേ ഇരുന്നു ...രണ്ടുപേര്‍ അപ്പുറം എത്തി ...അനൂപ്‌ മാത്രം കഷ്ടി ഒരു നാല് മീറ്റര്‍ ദൂരെ തല വെള്ളത്തില്‍ വച്ച് കിടക്കുന്നു ....കുറച്ചു സമയം കഴിഞ്ഞിട്ടും അവന്‍ അതെ കിടപ്പ് ...ഞാന്‍ ബാക്കി രണ്ടുപേരെയും വിളിച്ചു അനൂപിനെ നോക്കാന്‍ പറഞ്ഞു ...അവര്‍ പറഞ്ഞു അവന്‍ ജോളി ആക്കുകയാ എന്ന് ....ഞാന്‍ വീണ്ടു പറഞ്ഞപ്പോള്‍ അവര്‍ അവനെ പിടിച്ചു കരയില്‍ കയറ്റി ...അപ്പഴേക്കും അവന്റെ കഴുത്തു ഒരു വശത്തേക്ക് ചരിഞ്ഞിരുന്നു ....അപ്പഴേ എനിക്ക് അപകടം മണത്തു ...രാജേഷിനോട് പറഞ്ഞു ഡാ ഇത് കൈവിട്ടുപോയെടാ നമ്മുടെ അനൂപ്‌ എന്ന് ...അതിനിടക്ക് ഞാന്‍ പറഞ്ഞു ഡ്രസ്സ്‌ ഒക്കെ എടുത്തു ഞാന്‍ അങ്ങോട്ടുവരാം എന്ന് ...രണ്ടുപേരും കേട്ടില്ല ,എന്നാല്‍ അവന്റെ വയറിലൊക്കെ അമര്‍ത്താന്‍ പറഞ്ഞു ...അതൊക്കെ അവര്‍ ചെയ്തു ...അതിനിടക്ക് അവരുടെ ഒക്കെ ഡ്രസ്സ്‌ എടുത്തു ഞാന്‍ വണ്ടിയില്‍ അവരുടെ അടുത്തേക്ക് പോയി ....ബാക്കി കൂട്ടുകാരെ ഒക്കെ വിളിച്ചു പറഞ്ഞു അനൂപിന് ഒരു അപകടം പറ്റി എന്ന് ...ബൈക്ക് റോഡില്‍ വച്ച് ഏതാണ്ട് അര കിലോമീറ്റെര്‍ നടക്കാന്‍ ഉണ്ട് ഇവര്‍ ഉള്ള സ്ഥലത്തേക്ക് ...ശരിക്കും നടക്കുക ആയിരുന്നില്ല ഞാന്‍ അപ്പോള്‍ ...ആ കരയില്‍ കുറച്ചു കുട്ടികള്‍ ഫുട്ബോള്‍ കളിക്കുന്നുണ്ടായിരുന്നു ...എന്റെ പോക്ക് കണ്ടു അവര്‍ ചോദിച്ചു എന്താ പ്രശ്നം എന്ന് ...കാര്യം ഞാന്‍ പറഞ്ഞപ്പോള്‍ കുട്ടികള്‍ പറഞ്ഞു നിങ്ങള്‍ എത്രയും പെട്ടെന്ന് ഒരു വണ്ടി വിളിക്ക് ബാക്കി ഒക്കെ ഞങ്ങള്‍ ഏറ്റു എന്ന് ...വീണ്ടും ഓടി റോഡിലേക്ക് ...ഭാഗ്യത്തിന് ഒരു ഓട്ടോ കിട്ടി ...ഞാനും ഒരാളും കൂടി അവനെയും എടുത്തു ആശുപത്രിയിലേക്ക് വിട്ടു ....ഓട്ടോയില്‍ കയറിയപ്പഴെ അവന്റെ ദേഹം തൊട്ടപ്പഴെ കൂടെ ഉള്ള ചങ്ങാതിയോട്‌ ഞാന്‍ പറഞ്ഞു ഡാ ഇതു കൈവിട്ടുപോയെടാ എന്ന് ....അവന്‍ ആണെങ്കില്‍ (അവന്‍ ആണ് കൂടെ നീന്തിയത്‌ )ഞാന്‍ പറഞ്ഞപാടെ കരയാന്‍ തുടങ്ങി ...ഒരു അഞ്ചു മിനുട്ട് കൊണ്ട് ആശുപത്രിയില്‍ എത്തി ...ഡോക്ടര്‍ പരിശോധിച്ചു ,ഞാന്‍ പേടിച്ചത് തന്നെ സംഭവിച്ചു ...
ഇപ്പഴും എപ്പഴും അവന്‍ എന്റെ കൂടെ തന്നെ ഉണ്ട് ....എന്റെ മനസ്സില്‍ കൂടുതല്‍ സ്നേഹത്തോടെ ....

No comments: