Sunday, December 18, 2011

തിരുവങ്ങാട് ശ്രീരാമസ്വാമി ക്ഷേത്ര ചരിത്രം ....



തിരുവങ്ങാട് ശ്രീരാമസ്വാമി ക്ഷേത്ര ചരിത്രം ....
അഗസ്ത്യ മഹര്‍ഷി ശിഷ്യ ഗണങ്ങലോടുകൂടി കാവേരി സ്നാനതിനു പോകുന്ന അവസരത്തില്‍ ശ്വേതന്‍,നീലന്‍ എന്നീ രണ്ടു രാക്ഷസന്മാര്‍ അദ്ധേഹത്തെ അപമാനിക്കുകയും കോപാകുലനായ മുനി അവരെ "അധപ്പതിക്കട്ടെ "എന്ന് ശപിക്കുകയും ചെയ്തു .രാക്ഷസന്മാര്‍ ശാപ മോചനത്തിന് അപേക്ഷിച്ചപ്പോള്‍ മുനി ,നീലനെ തളിയിലപ്പനെ ഭജിക്കുവാനുംശ്വേതനെ തിരുവങ്ങാടുള്ള ശിവ ക്ഷേത്രത്തില്‍ ചെന്ന് ഭജിക്കുവാനും ,എങ്ങിനെ തുടര്‍ച്ചയായി മൂന്നു കൊല്ലം ഭജിച്ചാല്‍ ശാപമോക്ഷം കിട്ടുമെന്നും അരുളിച്ചെയ്തു .അതനുസരിച്ച് ശ്വേതന്‍ തിരുവങ്ങാടുള്ള ഇപ്പോള്‍ വടക്കേടം എന്നറിയപ്പെടുന്ന ക്ഷേത്രത്തിലും നീലന്‍ തളിയിലപ്പന്‍ ക്ഷേത്രത്തിലും ഭജനം നടത്തി .അക്കാലത്ത് വന്‍ കാടായിരുന്ന തിരുവന്‍കാട് ,"തിരുവങ്ങാട് "എന്ന് വിളിച്ചു വരുന്നു .ശ്വേതന്‍ ഭജിചിരുന്നതിനാല്‍ തിരുവങ്ങാട് "ശ്വേതാരണ്യപുരം " എന്നും അറിയപ്പെടുന്നു .
പ്രധാന പ്രതിഷ്ഠ ശ്രീരാമസ്വാമി ആണ് .ക്ഷേത്രത്തിലെ ഗര്‍ഭ ഗൃഹത്തിന് ചുറ്റും അല്‍പ്പം താഴ്ന്നു നില്‍ക്കുന്ന മുഖ മണ്ഡപത്തിന്റെ ഇടതു ഭാഗത്തായിട്ടാണ് ശ്രീ ഹനുമാനെ പ്രതിഷ്ടിച്ചിരിക്കുന്നത് .തെക്ക് ഭാഗത്തുള്ള ഇടനാഴിയില്‍ ആണ് ദക്ഷിണാമൂര്‍ത്തി പ്രതിഷ്ഠ .അതിനു തൊട്ടടുത്തായി ഗണപതി പ്രതിഷ്ടയും കാണാം .നമസ്കാര മണ്ടപത്തിനും തിടപ്പള്ളിക്കും ഇടയില്‍ പടിഞ്ഞാറ് മുഖമായി സുബ്രഹ്മണ്യ പ്രതിഷ്ടയും ഉണ്ട് .മണ്ഡപത്തിന്റെ വടക്ക് കിഴക്ക് ഭാഗത്ത്‌ ഒരു ചെറിയ മരം കൊണ്ടുള്ള കൂട്ടില്‍ ഭഗവതിയുടെ പ്രതിഷ്ടയും ഉണ്ട് .ഭഗവതിയുടെ സഞ്ചാരം ജനങ്ങള്‍ക്ക്‌ ഭയാജനകമായതിനാല്‍ മന്ത്രശക്തി കൊണ്ട് ഭഗവതിയെ കൂട്ടിലാക്കി ദിക് ബന്ധം ചെയ്തു ചങ്ങല തളച്ചു എന്നാണു ഐതിഹ്യം .വാദ്യക്കാരനായ മാരാര്‍ ബീജാക്ഷരങ്ങളുള്ള പാണികൊട്ടി താന്‍ ദേവിയെ വരുത്താം എന്നും ശാന്തിക്കാരന്‍ നമ്പൂതിരി തത്സമയം താന്‍ നിവേദ്യം അര്‍പ്പിക്കും എന്നും തര്‍ക്കിച്ചുകൊണ്ട് പാണി കൊട്ടിയപ്പോള്‍ ഈ ദേവിയുടെ സാന്നിദ്യം ഉണ്ടായെന്നും നിവേദ്യം ഒരുക്കാന്‍ കഴുകിയ അരി ഉടനെ ദേവിക്ക് നിവേദിച്ചു എന്നും പറയുന്നു .ഇപ്പഴും ആ നിവെദ്യതിലെന്നപോലെ വേവിക്കാത്ത അരിയാണ് ദേവിക്ക് നിവേദിക്കുന്നത് .മുഖ്യമായ വഴിപാടു ദേവിക്ക് അരിയാണ് ."അരിത്ലാവല്‍"
ക്ഷത്രിയനായ ശ്രീരാമന്‍ ബ്രാഹ്മണര്‍ക്ക് ഭക്ഷണം കൊടുത്ത ശേഷം മാത്രമേ ഭക്ഷണം കഴിക്കരുള്ളുവത്രേ.ഇപ്പഴും ഉച്ചപൂജക്കു മുമ്പായി ഒരു ബ്രാഹ്മണന് എന്നും ഭോജനം കൊടുത്ത ശേഷം ഗ്രമാപിള്ള നടയില്‍ ചെന്നു തൊഴുതു ഭക്ഷണം കഴിഞ്ഞു എന്ന് സ്വാമിയെ അറിയിക്കുന്നു .
ഖരവധം കഴിഞ്ഞ ഉടനെയുള്ള നിലയില്‍ ശ്രീരാമാസ്വാമിയെ മകരമാസത്തിലെ തിരുവോണം നക്ഷത്ര ദിനം പ്രതിഷ്ടിച്ചതാനെന്നു വിശ്വസിച്ചു വരുന്നു .അന്നേ ദിവസം ആണ് പട്ടത്താനം കൊണ്ടാടുന്നത് .യുദ്ധത്തിനായി ശൂര്‍പ്പണഖയുടെ ആവലാതി പ്രകാരം ഖരന്‍ അയച്ച രാക്ഷസരെ എല്ലാം നിഗ്രഹിച്ച വിവരം ശൂര്‍പ്പണഖ ഖരനെ അറിയിക്കുന്നു .അതിക്രോധത്തോടെ ഖരന്‍ പതിനാലായിരം പടയോടുകൂടി ത്രിശിരസ്സിനെയും ഭൂഷനെയും അയക്കുന്നു .രാക്ഷസപ്പടയുടെ രൂക്ഷമായ കോലാഹലം കേട്ട് ശ്രീരാമന്‍ സീതാദേവിയെ ഒരു ഗുഹയിലാക്കി ലക്ഷ്മണനെ കാവല്‍ നിര്‍ത്തി രാക്ഷസന്മാരോട് പൊരുതുവാന്‍ പോയി .ഈ ഗുഹ തിരുവങ്ങാട് ദേശത്തുള്ള പോക്കനശ്ശേരി എന്നാ പറമ്പില്‍ ആണെന്ന് വിശ്വസിക്കപ്പെടുന്നു .
ഒരിക്കല്‍ ഖരവധം കളിമദ്ധ്യെ രാമനെ പോരിനു വിളിച്ച ഖരനെ പിന്നെ കണ്ടിട്ടില്ലത്രേ .അതിനാലാണ് ഇവിടങ്ങളില്‍ ഖരവധം കഥകളി കളിക്കാത്തത് .ഈ കാരണം കൊണ്ടും ഇവിടെ ഉള്ള ശ്രീരാമ പ്രതിഷ്ഠ ഖരവധം കഴിഞ്ഞ ഉടനെ ഉള്ള നിലയിലാണെന്നു അനുമാനിക്കാം .
ടിപ്പുവിന്റെ സൈന്യങ്ങള്‍ പീരങ്കി വേദികള്‍ പൊട്ടിച്ച് ഗോപുരവും ക്ഷേത്രമതിലും തകര്‍ത്തു ഉള്ളോട്ട്‌ നീങ്ങിയപ്പോള്‍ ക്ഷേത്രത്തിലും ക്ഷേത്ര പറമ്പിലും അഭയം തേടിയിരുന്നവര്‍ ഭയപ്പെട്ട് തിരുവങ്ങാട് പെരുമാളെ ശരണം വിളി തുടങ്ങി .തത്സമയം ഒരാള്‍ കുതിരപ്പുറത്തു കയറി കിഴക്കോട്ട് പോകുകയും ക്ഷേത്രത്തെ ഉന്നം വെച്ച് വരുന്ന ടിപ്പുവിന്റെ സേന കലഹിച്ചു ഭയങ്കരമായി അന്യോന്യം യുദ്ധം ചെയ്തു നശിക്കുകയും ചെയ്തു എന്നും പറയപ്പെടുന്നു .ഈ യുദ്ധ സ്ഥലത്തിനു പെരുംബോര്‍ക്കുളം എന്നത് ചുരുങ്ങി പെരുങ്കുളം എന്ന് പറയുന്നു .ഉത്സവകാലത്ത് പെരുമാളുടെ പള്ളി വേട്ട പെരുന്കുലത്തില്‍ വച്ചാണ് .
പെരുമാള്‍ക്ക് മാത്രമായി വഴിപാടുകള്‍ കഴിക്കുന്നത്‌ ദുര്‍ല്ലഭം ആണ് .കൂട്ടത്തില്‍ ഹനുമാരെയും പെടുത്തും .പെരുമാള്‍ക്ക് വലിയവട്ടളം പായസം കഴിക്കുമ്പോള്‍ ഹനുമാര്‍ക്ക് അവില്‍ നിവേദ്യം ആണ് വഴിപാട്......

No comments: