കുറെ കാലമായുള്ള ആഗ്രഹമായിരുന്നു ഒന്ന് ഗൾഫിൽ പോകുക എന്നത് . അതിനു വേണ്ടുന്ന വഴികളെ കുറിച്ചായി പിന്നുള്ള ചിന്തകൾ. അങ്ങിനെ അവസാനം അന്വേഷിച്ചപ്പോൾ അന്വേഷണം ചെന്ന് എത്തിയത് ഗൾഫിൽ പോകാൻ പാസ്പൊർട്ട് വേണം എന്നതിൽ ആണ് . പാസ്പൊർട്ട് എങ്ങിനെ സംഘടിപ്പിക്കാം എന്നായി അടുത്തുള്ള ചിന്തകൾ . അവസാനം അന്വേഷിച്ചു പോയപ്പോൾ ഓണ്‍ ലൈൻ ആയി അപേക്ഷിക്കാം എന്ന് അറിയാൻ കഴിഞ്ഞു. പിന്നീടുള്ള ശ്രമങ്ങൾ അതിനായി. ഓണ്‍ ലൈൻ ഫിൽ ചെയ്യാൻ തുടങ്ങിയപ്പോൾ ആണ് ഒരു ഐടെന്റിട്ടി കാർഡ് ആവശ്യം ആണെന്ന് കണ്ടത് . വോട്ടർ ഐ ഡി ആണെങ്കിൽ ഇതുവരെ എടുത്തിട്ടില്ല. പിന്നെ ഉള്ളത് ആധാർ . അങ്ങിനെ ആധാരിന് അപേക്ഷിച്ചു. പിന്നെ ആധാരിന്നായുള്ള കാത്തിരിപ്പായി . അവസാനം ഒരു ദിവസം ആധാർ വീട്ടിൽ എത്തി. അടുത്ത ദിവസം തന്നെ ഒരു ട്രാവൽ എജൻസിയിലെക്കു അതും കൊണ്ട് പോയി . അവിടുന്ന് ആപ്പ്ലിക്കേഷൻ ഒക്കെ ശരിയാക്കി ,സ്റ്റേറ്റ് ബാങ്കിൽ പോയി ചെലാനും അടച്ചു. പിന്നെയുള്ള മണിക്കൂറുകൾ ബാങ്കിന്റെ അപ്പ് ടെയിട്ടിനുള്ള കാത്തിരിപ്പ് ആയിരുന്നു. അവസാനം അതും ശരിയായി. എജെന്റിനെ വിളിച്ചു പാസ്പോർട്ട് ഓഫീസിൽ പോകുമ്പോൾ കൊണ്ടുപോകേണ്ട ഡോക്യുമെന്റ്സ് എന്തൊക്കെ എന്ന് അന്വേഷിച്ചു. അപ്പോയിന്റ്മെന്റിനുള്ള സമയവും ദിവസവും കിട്ടി. ആ സന്തോഷത്താൽ ആധാർ കാർഡും സരട്ടിഫിക്കെട്ടുകളും ഒക്കെ ഒരു കവറിൽ ആക്കിയായി പിന്നുള്ള നടത്തം. അതിന്റെ രണ്ടു ദിവസം മുന്നേ എല്ലാ ദിവസവും ഇരിക്കാറുള്ള കിണറ്റിൻ പടിയിൽ പോയിരുന്നു കൂട്ടുകാരോടൊക്കെ പാസ്സ്പോര്ട്ടിനു അപേക്ഷിച്ച വിവരങ്ങൾ ഒക്കെ പറഞ്ഞു . നേരമ്പോക്കിന് കൊറിക്കാൻ വാങ്ങിയ കടല, ലയ്സ്, മുറുക്ക് , കുടിക്കാൻ വാങ്ങിയ മിനറൽ വാട്ടർ ഒക്കെ കാലിയാക്കി. പോകുന്ന പോക്കിൽ അതൊക്കെ (വെയിസ്റ്റ് )ഒരു കവറിൽ ആക്കി കൊണ്ടുപോയി. സാധാരണ ചെയ്യാറുള്ളത് പോലെ വെയിസ്റ്റ് ഇടാറുള്ള സ്ഥലത്ത് കൊണ്ടുപോയി ഇട്ടു. പാസ്പോർട്ട് ഓഫീസിൽ പോകുന്നതിന്റെ തലേ ദിവസം ആണ് ആധാർ കാർഡും സരട്ടിഫിക്കെട്ടുകളും അടങ്ങിയ കവറിനെ പറ്റി ഓർക്കുന്നത്. ഇത്രയും ദിവസം പ്രാണവായു പോലെ കൊണ്ട് നടന്ന കവർ കാണാനില്ല. പിന്നെയുള്ള നിമിഷങ്ങൾ ഫോണ്‍ വിളികളുടെത് ആയി. അപ്പഴാണ് ഓർമ്മ വന്നത് , അന്ന് കിണറ്റിൻ പടിയിൽ ഇരുന്നപ്പോ മടങ്ങുന്ന വഴിക്ക് ആ വെയിസ്റ്റ് ഒക്കെ കളഞ്ഞ കൂട്ടത്തിൽ ഇതും കളഞ്ഞു പോയോ എന്ന്. വീട്ടിൽ അറിഞ്ഞാൽ കുഴപ്പം ആണ്. അച്ഛനും അമ്മയും കാണാതെ കഴിഞ്ഞ പവർ കട്ടുകാലത്തു കത്തിച്ചതിന്റെ ബാക്കി മെഴുകുതിരി കട്ടില പടിയുടെ മുകളിൽ നിന്നും എടുത്തു മെല്ലെ പുറത്തുകടന്നു. പിന്നെ ഉദ്വേഗത്തിന്റെ നിമിഷങ്ങൾ ആയിരുന്നു. കാലുകല്ക്ക് ചിറകു മുളച്ചപോലെ ആയി നടത്തം. നേരെ വെയിസ്റ്റ് കളഞ്ഞ സ്ഥലത്തേക്ക്, അവിടെ നോക്കുമ്പോൾ കുറെ ചാവാലി പട്ടികൾ കൂടി ആരോ വലിച്ചെറിഞ്ഞ ഭക്ഷണ സാധനങ്ങള്ക്ക് വേണ്ടി കടിപിടി കൂടുന്നു. മനസ്സില് ഒരു കൊള്ളിയാൻ പാഞ്ഞു. ദിവസവും പത്രങ്ങളിൽ ഭ്രാന്തൻ നായ്ക്കളുടെ കടിയേറ്റ ന്യൂസുകൾ മനസ്സില് മിന്നി. പക്ഷെ പാസ്സ്പോര്ട്ട് സ്വപ്‌നങ്ങൾ ഒരു വശത്തും ഭ്രാന്തൻ നായ്ക്കളുടെ ന്യൂസ് മറുവശത്തും നിന്ന് വടം വലി തുടങ്ങി. ധൈര്യം സംഭരിച്ചു സകല ദൈവങ്ങളെയും മനസ്സിൽ ധ്യാനിച്ച് ഒരു കല്ലെടുത്ത് നായ്ക്കളെ വിരട്ടി ഓടിച്ചു. അതിനു ശേഷം മെല്ലെ പോക്കറ്റിൽ നിന്നും മെഴുകുതിരി എടുത്തു കത്തിച്ചു. പിന്നെ ചപ്പു ചവറുകൾക്കിടയിൽ കവറിനു വേണ്ടിയുള്ള പരതൽ ആയി. അപ്പഴാ ഓർത്തത് , ഒരു രണ്ടു കൈ കൂടി ഉണ്ടായിരുന്നെങ്കിൽ എന്ന്. ആ സമത്ത് ആണ് ഒരാൾ കട അടച്ചു അത് വഴി പോകുന്നത് . ചപ്പു ചവറുകൾക്കിടയിൽ വെളിച്ചം കണ്ടപ്പോൾ അയാൾ പേടിച്ചു തിരിഞ്ഞു നടന്നു വല്ല കള്ളനോ അണ്ണനോ മറ്റോ ആണെന്നോർത്ത് . തൊട്ടടുത്തുള്ള വീട്ടിലെ ആളുകളെ ഒക്കെ വിളിച്ചു കൂട്ടി. ആളുകൾ ടോർച്ചും വടിയും ഒക്കെ ആയി വന്നു . ടോർച് അടിച്ചു നോക്കുമ്പോഴും ഇതൊന്നും അറിയാതെ ആധാരിന് വേണ്ടിയുള്ള തിരച്ചിൽ ആയിരുന്നു അവിടെ. കൂട്ടത്തിൽ ഒരാൾ വന്നു എന്താ പരതുന്നത് എന്ന് ചോദിച്ചു. സങ്കടവും പരവേശവും ഒക്കെ കൂടി കുഴഞ്ഞ ശബ്ദത്തിൽ ഒരു വിധം പറഞ്ഞൊപ്പിച്ചു. ''ആധാർ ''എന്ന് . വിവരം അറിഞ്ഞു അച്ഛനും അമ്മയും കൂടി സംഭവ സ്ഥലത്ത് എത്തി. നേരെ ചെവിക്കു പിടിച്ചു വീട്ടിലേക്കു നടത്തി കൊണ്ടുപോയി.
''ബോധം വേണമെടാ ബോധം എന്ന് അച്ഛന്റെ വക ചീത്തയും'' .
.jpg)


