കീലേരി കുഞ്ഞിക്കണ്ണന് ടീച്ചര്‍ ആയിരുന്നു ഇന്ത്യന്‍ സര്‍ക്കസിന്റെ മാറ്റത്തിന്റെ സൃഷ്ടാവ് .1887 ല്‍ ചത്രേസ് സര്‍ക്കസ് ഇന്ത്യന്‍ പര്യടനം നടത്തുന്നതിന്നിടയില് തലശ്ശേരി വന്നപ്പോള്‍ ആണ് ചത്രേ കീലേരി കുഞ്ഞിക്കണ്ണന് ടീച്ചറുമായി പരിചയപ്പെടുന്നത് .നല്ലൊരു കളരി അഭ്യാസി ആയിരന്ന കുഞ്ഞിക്കണ്ണന് ഹെര്‍മന്‍ ഗുണ്ടര്‍ട്ടിന്റെ ബി .ഇ .എം .പി സ്കൂളിലെ ജിംനാസ്റ്റിക് അദ്ധ്യാപനായിരുന്നു.ചത്രെയുടെ നിര്‍ദേശപ്രകാരം കുഞ്ഞിക്കണ്ണന് ഗ്രേറ്റ് ഇന്ത്യന്‍ സര്‍ക്കസിന് വേണ്ടി 1888 മുതല്‍ അഭ്യാസങ്ങള്‍ പഠിപ്പിക്കാന്‍ തുടങ്ങി .ഇതിനായി പുല്ലമ്പില്‍ പ്രദേശത്തെ കളരിയായിരുന്നു ഉപയോഗിച്ചത് .പിന്നീട് 1901 ല്‍ ചിരക്കരയില്‍ സര്‍ക്കസ് സ്കൂള്‍ സ്ഥാപിച്ചു .
1904 ല്കുഞ്ഞിക്കണ്ണന്റെ ശിഷ്യന് പരിയാലി കണ്ണന് സ്വന്തമായി സര്‍ക്കസ് കമ്പനി തുടങ്ങി .അതിനു ഗ്രേറ്റ് മലബാര്‍ സര്‍ക്കസ് എന്ന് പേരിട്ടു .ഇത് ഒരു തുടക്കമായിരുന്നു .അങ്ങിനെ വളരെ വേഗം കേരളം ഇന്ത്യന്‍ സര്‍ക്കസിന്റെ തോട്ടില്‍ ആയി .1939 ല്‍ കുഞ്ഞിക്കണ്ണന്റെ മരണശേഷം അദ്ധേഹത്തിന്റെ ശിഷ്യന് എം കെ രാമന് ടീച്ചര്‍ കീലേരി കുഞ്ഞിക്കണ്ണന് മെമ്മോറിയല്‍ സര്‍ക്കസ് ആന്‍ഡ് ജിംനാസ്റ്റിക് ട്രെയിനിംഗ് സെന്റെര് ചിരക്കരയില്‍ ആരംഭിച്ചു .അത് ഇപ്പഴും ചിരക്കരയില്‍ ഉണ്ട് .ശിഷ്യരില്‍ ഓരോരുത്തരെയും വ്യത്യസ്ത ഇനങ്ങളാണ് കീലേരി പരിശീലിപ്പിച്ചത് .ഓരോരുത്തരുടെയും ശാരീരികവും മാനസികവുമായ ആരോഗ്യമാനുസരിച്ചയിരുന്നു പരിശീലനം .
അന്നേ വരെയും യൂറോപ്യന്‍ സര്‍ക്കസുകളില്‍ പോലും ഹോറിസോണ്ടല്‍ ബാര്‍ ഒന്നോ രണ്ടോ ബാറുകളില്‍ ആയിരുന്നു കളിച്ചുകൊണ്ടിരുന്നത് .എന്നാല്‍ കീലേരി മൂന്നു ബാറുകളിലായി പുതിയ ഇനത്തെ ചിട്ടപ്പെടുത്തി എം കെ രാമനെ പരിശീലിപ്പിച്ചു .ചെറു പ്രായത്തില്‍ തന്നെ പരിചമുട്ടു കളിയും മലക്കങ്ങളും ശീലിച്ച രാമന് മെയ് വഴക്കം ഉണ്ടായിരുന്നതിനാല്‍ ഈ ഇനത്തില്‍ എളുപ്പത്തില്‍ പ്രാഗത്ഭ്യം നേടി .
കംബക്കളിയാണ് സര്‍ക്കസിന് കീലേരി സംഭാവന ചെയ്ത മറ്റൊരിനം .ദക്ഷിണേന്ത്യന്‍ നാടോടികളായ അഭ്യാസികള്‍ കളിച്ചിരുന്ന കംബക്കയര്‍ നടത്തവും ഞാണിമേല്‍ കളിയും സമന്വയിപ്പിച്ചാണ് ഈ അഭ്യാസം .കീലേരിയുടെ ഭാര്യാ സഹോദരന് ആണ് ആദ്യമായി കംബക്കളി അരങ്ങില്‍ അവതരിപ്പിച്ചത് .മൂന്നു വര്‍ഷത്തെ നിരന്തര പരിശീലനത്തിലൂടെ സര്‍ക്കസ്സിന്നവശ്യമായ അഭ്യാസികളെ കീലേരി ഒരുക്കിയെടുത്തു .അതോടെ കേരളീയരുടെ ആദ്യ സര്‍ക്കസ് കൂടാരം ചിറക്കര വയലില്‍ ഉയര്‍ന്നു .പരിയാലീസ് മലബാര്‍ ഗ്രാന്റ് സര്‍ക്കസ് .കീലേരി ആയിരുന്നു അത് ഉത്ഘാടനം ചെയ്തത് .കളരിയിലെ ആദ്യ വനിതാ താരം കുന്നത്ത് യശോദയും അരങ്ങേറ്റം കുറിച്ചു.പിരിയാലീസ് സര്‍ക്കസില്‍ മൃഗങ്ങള്‍ ഒന്നും ഉണ്ടായിരുന്നില്ല .പക്ഷെ മഹാരാഷ്ട്ര സര്‍ക്കസ്സില്‍ നിന്നും ഉയര്‍ന്നു വന്ന വെല്ലുവിളികളെ കായികാഭ്യാസം കൊണ്ട് തോല്‍പ്പിക്കാന്‍ പിരിയാലിക്ക് കഴിഞ്ഞു .അതുല്യ പ്രകടനങ്ങള്‍ കണ്ടു ഇവിടുള്ള ആളുകള്‍ക്ക് വേണ്ടി മഹാരാഷ്ട്ര സര്‍ക്കസ് ഉടമസ്ഥര്‍ പരസ്പരം മത്സരിച്ചു .അതോടെ കീലേരിയുടെ കളരി സജീവമായി.സാഹസികരായ പലരും മുന്നോട്ടു വന്നു.അതില്‍ പലരും ഒരുനേരത്തെ ആഹാരത്തിനു പോലും വഴിമുട്ടിയവര്‍ ആയിരുന്നു .പരിശീലന കാലത്ത് ആരില്‍ നിന്നും പ്രതിഫലം വാങ്ങിയിരുന്നില്ല .സര്‍ക്കസ്സിന്റെ വളര്‍ച്ച മാത്രമായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം .
എന്പതു വര്‍ഷങ്ങള്‍ക്കകം കീലേരിയുടെ ശിഷ്യര്‍ ഇന്ത്യന്‍ സര്‍ക്കസ് കീഴടക്കി .മഹാരാഷ്ട്ര,കര്‍ണ്ണാടക ,ആന്ധ്ര എന്നിവടങ്ങളിലെ സര്‍ക്കസ് കമ്പനികളിലെ അഭ്യാസികള്‍ ഏറെയും മലയാളികള്‍ തന്നെ ആയിരുന്നു .
ഇന്ത്യയില്‍ ഇന്ന് അന്‍പതോളം സര്‍ക്കസ് കമ്പനികള്‍ ഉണ്ട് .അറുന്നൂറോളം ജീവനക്കാരുള്ള കമല സര്‍ക്കസ് പോലുള്ളവ ഇക്കൂട്ടത്തിലെ വംബന്മാരാന് നൂറിലധികം സര്‍ക്കസ് കമ്പനികള്‍ ഉള്ള റഷ്യ ഒഴിച്ചാല്‍ ലോകത്ത് ഏറ്റവും കൂടുതല്‍ സര്‍ക്കസ് കമ്പനികള്‍ ഉള്ളത് ഇന്ത്യയില്‍ ആണ് .ഉത്തരേന്ത്യക്കാരുടെ ചുരുക്കം ചില കമ്പനികള്‍ ഒഴിച്ചാല്‍ മറ്റെല്ലാം മലയാളികള്‍ തന്നെ നടത്തുന്നു .ഇതിലെ ബഹു ഭൂരിഭാഗവും മലയാളികള്‍ തന്നെ .ഇതിലെ വലിയൊരു വിഭാഗം സര്‍ക്കസിന്റെ ഈറ്റില്ലമായ തലശ്ശേരിയുമായി ബന്ധമുള്ളവരാണ് ..
Sunday, December 18, 2011
സര്‍ക്കസ്സിന്റെ തുടക്കം

സര്‍ക്കസ് മനുഷ്യ മനസ്സുകളെ വിസ്മയതിന്റെയും ആനന്ദത്തിന്റെയും മുള്‍മുനയില്‍ നിര്‍ത്തുന്ന കായികാഭ്യാസ പ്രകടനനം .കാണികളെ ഹരം കൊള്ളിക്കുന്ന കാഴ്ച്ചയുടെ കൂടാരം .ഏതു നഗരത്തിലും ഉത്സവ പ്രതീതി ആണ് ഇത് നല്‍കുന്നത്.വ്യത്യസ്ത കലാകാരന്മാര് അണിനിരക്കുന്ന വൃത്താകാരത്തില്‍ ഉള്ള അരങ്ങ്.ഒരു ശരം പോലെ ജനഹൃദയങ്ങളില്‍ ആഴ്ന്നിറങ്ങിയ സര്‍ക്കസ് പെട്ടെന്ന് തന്നെ എല്ലാവരെയും കീഴ്പ്പെടുത്തി.ഓരോ സ്ഥലങ്ങളിലും കൂടാരം ഉയരുമ്പോള്‍ ജനങ്ങള്‍ അമ്പരപ്പോടെ വരവേല്‍ക്കുന്നു .
ലാറ്റിന്‍ പദമായ സര്‍ക്കസ് ഗ്രീക്ക് പദമായ കിര്ക്കോസില് നിന്നും രൂപം കൊണ്ടതാണ് .വൃത്തം എന്നാണു ഇതിന്റെ അര്‍ത്ഥം.പലതരത്തില്‍ ഉള്ള ഒരു കൂട്ടം കലാകാരന്മാരെ ഉള്‍ക്കൊള്ളിച്ചു കൊണ്ട് യാത്ര ചെയ്യുന്ന സ്ഥാപനം എന്ന് കൂടി സര്‍ക്കസിനെ നിര്‍വചിക്കാം .ഇതിലെ അംഗങ്ങള്‍ ആകട്ടെ കായികാഭ്യാസികള്‍ ,ചിരിയുടെ മാലപ്പടക്കം പൊട്ടിക്കുന്ന വിദൂഷകര്‍ ,കാഴ്ച്ചയെ മനോഹരം ആക്കുന്ന മൃഗങ്ങള്‍ ,ചിന്തയെ ഔന്നത്യത്തില്‍ എത്തിക്കുന്ന ജാലവിദ്യക്കാര്‍ എന്നിവരാണ് .
തങ്ങളുടെ രാജ്യത്താണ് സര്‍ക്കസ് ആദ്യം നടന്നതെന്നതിന്റെ അവകാശ തര്‍ക്കത്തിന്റെ മുന്‍ നിരയില്‍ ആണ് ഗ്രീസ്,ഇറ്റലി,ചൈന ,ഇംഗ്ലണ്ട് ,റഷ്യ തുടങ്ങിയവര്‍.ഇക്കൂട്ടത്തില്‍ ഇന്ത്യയില്‍ ആണ് സര്‍ക്കസ് അഭ്യാസവും മൃഗ ശിക്ഷണവും തുടങ്ങിയതെന്നും വാദിക്കുന്നുണ്ട് .എവിടെ ആണ് തുടങ്ങിയത് എന്നതിന് കൃത്യമായ രേഖകള്‍ ഇല്ല .ആദ്യ കാലം മുതല്ക്കേ മനുഷ്യര്‍ പലവിധം പ്രകടനങ്ങള്‍ കാഴ്ച വച്ചിരിക്കാം .
പുരാതന റോമാ സാമ്രാജ്യത്തില്‍ സര്‍ക്കസ് എന്നാല്‍ കുതിരകുടെയും കുതിര ഒട്ടക്കരുടെയും പ്രദര്‍ശന ശാല ആയിരുന്നു.റോമിലെ ആദ്യ സര്‍ക്കസ് മാക്സിമസ് ആണ് .ഈ സര്‍ക്കസ് ഗ്രീക്കിനെ ഏറെ സ്വാധീനിച്ചിരുന്നു .കുതിരകളുടെ അഭ്യാസ പ്രകടനം ആയിരുന്നു ഏറെ ആനന്ദിപ്പിച്ചിരുന്നത് .
സര്‍ക്കസിന്റെ പിതാമഹന് ആയി അറിയപ്പെടുന്നത് റോമിലെ കര സൈന്യാധിപന് ജനറല്‍ പോംപി ആണ് .റോമിലെ പാലത്തീന് ,അവന്റൈന്‍ താഴ്വരകളില്‍ കൂടാരം കെട്ടി ആയിരുന്നു പ്രദര്‍ശനം നടത്തിയത് .പോംപി സംഘാടകന്‍ ആയിരുന്നു .കലാകാരന് ആയിരുന്നില്ല .
സംഘടിതമായ രീതിയില്‍ സര്‍ക്കസ് ആരംഭിച്ചത് ഇംഗ്ലണ്ടില്‍ ആണ് .സ്വന്തമായി പാര്‍പ്പിടമോ ദേശമോ ഇല്ലാത്ത ഒരു സംഘം ആള്ക്കാര് അവിടെ അധിവസിച്ചിരുന്നു. അവര്‍ വഴിയോരങ്ങളില്‍ കായിക പ്രകടനം നടത്തിയിരുന്നു .ഇവരെ വിളിച്ചിരുന്നത് ജിപ്സികള് എന്നാണ്.ഇവരുടെ പിന്തുടര്ച്ചക്കാരാണ് സര്ക്കസുകാര് എന്ന അഭിപ്രായം ഉണ്ട് .ഇംഗ്ലണ്ടില്‍ സര്‍ക്കസിന്റെ പിതാവായി അറിയപ്പെടുന്നത് തോമസ് കുക്ക് ആണ് .തോമസ് കുക്ക് അദ്ധേഹത്തിന്റെ മകന് തോമസ് ടോപ്ലിന് ,ആറ് അഭ്യാസികള്‍ കൂടി ചേര്‍ന്ന് കുക്ക്സ് റോയല്‍ സര്‍ക്കസ് 1750 ല്‍ ഇംഗ്ലണ്ടില്‍ ആരംഭിച്ചു .ഇതോടെ ആദ്യ സര്‍ക്കസ് പിറവിയെടുത്തു .
തിരുവങ്ങാട് ശ്രീരാമസ്വാമി ക്ഷേത്ര ചരിത്രം ....

തിരുവങ്ങാട് ശ്രീരാമസ്വാമി ക്ഷേത്ര ചരിത്രം ....
അഗസ്ത്യ മഹര്‍ഷി ശിഷ്യ ഗണങ്ങലോടുകൂടി കാവേരി സ്നാനതിനു പോകുന്ന അവസരത്തില്‍ ശ്വേതന്,നീലന് എന്നീ രണ്ടു രാക്ഷസന്മാര് അദ്ധേഹത്തെ അപമാനിക്കുകയും കോപാകുലനായ മുനി അവരെ "അധപ്പതിക്കട്ടെ "എന്ന് ശപിക്കുകയും ചെയ്തു .രാക്ഷസന്മാര് ശാപ മോചനത്തിന് അപേക്ഷിച്ചപ്പോള്‍ മുനി ,നീലനെ തളിയിലപ്പനെ ഭജിക്കുവാനുംശ്വേതനെ തിരുവങ്ങാടുള്ള ശിവ ക്ഷേത്രത്തില്‍ ചെന്ന് ഭജിക്കുവാനും ,എങ്ങിനെ തുടര്‍ച്ചയായി മൂന്നു കൊല്ലം ഭജിച്ചാല്‍ ശാപമോക്ഷം കിട്ടുമെന്നും അരുളിച്ചെയ്തു .അതനുസരിച്ച് ശ്വേതന് തിരുവങ്ങാടുള്ള ഇപ്പോള്‍ വടക്കേടം എന്നറിയപ്പെടുന്ന ക്ഷേത്രത്തിലും നീലന് തളിയിലപ്പന്‍ ക്ഷേത്രത്തിലും ഭജനം നടത്തി .അക്കാലത്ത് വന്‍ കാടായിരുന്ന തിരുവന്‍കാട് ,"തിരുവങ്ങാട് "എന്ന് വിളിച്ചു വരുന്നു .ശ്വേതന് ഭജിചിരുന്നതിനാല്‍ തിരുവങ്ങാട് "ശ്വേതാരണ്യപുരം " എന്നും അറിയപ്പെടുന്നു .
പ്രധാന പ്രതിഷ്ഠ ശ്രീരാമസ്വാമി ആണ് .ക്ഷേത്രത്തിലെ ഗര്‍ഭ ഗൃഹത്തിന് ചുറ്റും അല്‍പ്പം താഴ്ന്നു നില്ക്കുന്ന മുഖ മണ്ഡപത്തിന്റെ ഇടതു ഭാഗത്തായിട്ടാണ് ശ്രീ ഹനുമാനെ പ്രതിഷ്ടിച്ചിരിക്കുന്നത് .തെക്ക് ഭാഗത്തുള്ള ഇടനാഴിയില്‍ ആണ് ദക്ഷിണാമൂര്‍ത്തി പ്രതിഷ്ഠ .അതിനു തൊട്ടടുത്തായി ഗണപതി പ്രതിഷ്ടയും കാണാം .നമസ്കാര മണ്ടപത്തിനും തിടപ്പള്ളിക്കും ഇടയില്‍ പടിഞ്ഞാറ് മുഖമായി സുബ്രഹ്മണ്യ പ്രതിഷ്ടയും ഉണ്ട് .മണ്ഡപത്തിന്റെ വടക്ക് കിഴക്ക് ഭാഗത്ത് ഒരു ചെറിയ മരം കൊണ്ടുള്ള കൂട്ടില്‍ ഭഗവതിയുടെ പ്രതിഷ്ടയും ഉണ്ട് .ഭഗവതിയുടെ സഞ്ചാരം ജനങ്ങള്‍ക്ക് ഭയാജനകമായതിനാല്‍ മന്ത്രശക്തി കൊണ്ട് ഭഗവതിയെ കൂട്ടിലാക്കി ദിക് ബന്ധം ചെയ്തു ചങ്ങല തളച്ചു എന്നാണു ഐതിഹ്യം .വാദ്യക്കാരനായ മാരാര്‍ ബീജാക്ഷരങ്ങളുള്ള പാണികൊട്ടി താന്‍ ദേവിയെ വരുത്താം എന്നും ശാന്തിക്കാരന് നമ്പൂതിരി തത്സമയം താന്‍ നിവേദ്യം അര്‍പ്പിക്കും എന്നും തര്‍ക്കിച്ചുകൊണ്ട് പാണി കൊട്ടിയപ്പോള്‍ ഈ ദേവിയുടെ സാന്നിദ്യം ഉണ്ടായെന്നും നിവേദ്യം ഒരുക്കാന്‍ കഴുകിയ അരി ഉടനെ ദേവിക്ക് നിവേദിച്ചു എന്നും പറയുന്നു .ഇപ്പഴും ആ നിവെദ്യതിലെന്നപോലെ വേവിക്കാത്ത അരിയാണ് ദേവിക്ക് നിവേദിക്കുന്നത് .മുഖ്യമായ വഴിപാടു ദേവിക്ക് അരിയാണ് ."അരിത്ലാവല്‍"
ക്ഷത്രിയനായ ശ്രീരാമന് ബ്രാഹ്മണര്‍ക്ക് ഭക്ഷണം കൊടുത്ത ശേഷം മാത്രമേ ഭക്ഷണം കഴിക്കരുള്ളുവത്രേ.ഇപ്പഴും ഉച്ചപൂജക്കു മുമ്പായി ഒരു ബ്രാഹ്മണന് എന്നും ഭോജനം കൊടുത്ത ശേഷം ഗ്രമാപിള്ള നടയില്‍ ചെന്നു തൊഴുതു ഭക്ഷണം കഴിഞ്ഞു എന്ന് സ്വാമിയെ അറിയിക്കുന്നു .
ഖരവധം കഴിഞ്ഞ ഉടനെയുള്ള നിലയില്‍ ശ്രീരാമാസ്വാമിയെ മകരമാസത്തിലെ തിരുവോണം നക്ഷത്ര ദിനം പ്രതിഷ്ടിച്ചതാനെന്നു വിശ്വസിച്ചു വരുന്നു .അന്നേ ദിവസം ആണ് പട്ടത്താനം കൊണ്ടാടുന്നത് .യുദ്ധത്തിനായി ശൂര്‍പ്പണഖയുടെ ആവലാതി പ്രകാരം ഖരന് അയച്ച രാക്ഷസരെ എല്ലാം നിഗ്രഹിച്ച വിവരം ശൂര്‍പ്പണഖ ഖരനെ അറിയിക്കുന്നു .അതിക്രോധത്തോടെ ഖരന് പതിനാലായിരം പടയോടുകൂടി ത്രിശിരസ്സിനെയും ഭൂഷനെയും അയക്കുന്നു .രാക്ഷസപ്പടയുടെ രൂക്ഷമായ കോലാഹലം കേട്ട് ശ്രീരാമന് സീതാദേവിയെ ഒരു ഗുഹയിലാക്കി ലക്ഷ്മണനെ കാവല്‍ നിര്‍ത്തി രാക്ഷസന്മാരോട് പൊരുതുവാന്‍ പോയി .ഈ ഗുഹ തിരുവങ്ങാട് ദേശത്തുള്ള പോക്കനശ്ശേരി എന്നാ പറമ്പില്‍ ആണെന്ന് വിശ്വസിക്കപ്പെടുന്നു .
ഒരിക്കല്‍ ഖരവധം കളിമദ്ധ്യെ രാമനെ പോരിനു വിളിച്ച ഖരനെ പിന്നെ കണ്ടിട്ടില്ലത്രേ .അതിനാലാണ് ഇവിടങ്ങളില്‍ ഖരവധം കഥകളി കളിക്കാത്തത് .ഈ കാരണം കൊണ്ടും ഇവിടെ ഉള്ള ശ്രീരാമ പ്രതിഷ്ഠ ഖരവധം കഴിഞ്ഞ ഉടനെ ഉള്ള നിലയിലാണെന്നു അനുമാനിക്കാം .
ടിപ്പുവിന്റെ സൈന്യങ്ങള്‍ പീരങ്കി വേദികള്‍ പൊട്ടിച്ച് ഗോപുരവും ക്ഷേത്രമതിലും തകര്‍ത്തു ഉള്ളോട്ട് നീങ്ങിയപ്പോള്‍ ക്ഷേത്രത്തിലും ക്ഷേത്ര പറമ്പിലും അഭയം തേടിയിരുന്നവര്‍ ഭയപ്പെട്ട് തിരുവങ്ങാട് പെരുമാളെ ശരണം വിളി തുടങ്ങി .തത്സമയം ഒരാള്‍ കുതിരപ്പുറത്തു കയറി കിഴക്കോട്ട് പോകുകയും ക്ഷേത്രത്തെ ഉന്നം വെച്ച് വരുന്ന ടിപ്പുവിന്റെ സേന കലഹിച്ചു ഭയങ്കരമായി അന്യോന്യം യുദ്ധം ചെയ്തു നശിക്കുകയും ചെയ്തു എന്നും പറയപ്പെടുന്നു .ഈ യുദ്ധ സ്ഥലത്തിനു പെരുംബോര്‍ക്കുളം എന്നത് ചുരുങ്ങി പെരുങ്കുളം എന്ന് പറയുന്നു .ഉത്സവകാലത്ത് പെരുമാളുടെ പള്ളി വേട്ട പെരുന്കുലത്തില്‍ വച്ചാണ് .
പെരുമാള്‍ക്ക് മാത്രമായി വഴിപാടുകള്‍ കഴിക്കുന്നത് ദുര്‍ല്ലഭം ആണ് .കൂട്ടത്തില്‍ ഹനുമാരെയും പെടുത്തും .പെരുമാള്‍ക്ക് വലിയവട്ടളം പായസം കഴിക്കുമ്പോള്‍ ഹനുമാര്‍ക്ക് അവില് നിവേദ്യം ആണ് വഴിപാട്......
അനൂപ്

എന്റെ പ്രിയ കൂട്ടുകാരന് ആയിരുന്നു ...ഇപ്പോള്‍ ഇല്ല അവന് 2005 അവന് എന്നെ വിട്ടുപിരിഞ്ഞു പോയി ...എന്നെ തനിച്ചാക്കിയിട്ടു ...കൃത്യമായി പറഞ്ഞാല്‍ 16 ജനുവരി ...ജനുവരി 15 നു ഒരു കല്യാണം ഉണ്ടായിരുന്നു ...ഒന്നല്ല രണ്ടെണ്ണം ..അന്ന് ശനിയാഴ്ച ആയിരുന്നു ...ഞാന്‍ ആണെങ്കില്‍ ജോലിത്തിരക്ക് കൊണ്ട് നട്ടം തിരയുന്ന സമയം ...വടകര ആയിരുന്നു പോകേണ്ടിയിരുന്നത് ...കൃത്യം 7 മണിക്ക് പോകാം എന്ന് വട്ടം കൂട്ടി ഞങ്ങള്‍ എല്ലാവരും ...പക്ഷെ തിരക്കുകാരണം എനിക്ക് പോകാന്‍ പറ്റിയില്ല ....എന്നിട്ടും അവനും മറ്റു കൂട്ടുകാരും എന്നെ നിര്‍ബന്ധിച്ചു ...ഞങ്ങള്‍ മാഹിയില്‍ കാത്തുനില്ക്കാം എന്ന് പറഞ്ഞുകൊണ്ട് ...പക്ഷെ എനിക്ക് പോകാന്‍ പറ്റിയില്ല ...ഞാന്‍ എന്റെ ജോലി കഴിഞ്ഞു നാട്ടില്‍ തന്നെ ഉള്ള കല്യാണ വീട്ടില്‍ പോയി തിരിച്ചു വീട്ടില്‍ പോന്നു ...പിറ്റേ ദിവസം ഞായറാഴ്ച ആയിരുന്നു ...എല്ലാവരും രാവിലെ തന്നെ ഒത്തുകൂടുമായിരുന്നു ഞായറാഴ്ചകളില്‍ ....അന്നും ഞാന്‍ പതിവുപോലെ രാവിലെ വീട്ടില്‍ നിന്നും ഇറങ്ങി സ്ഥിരം സംഗമിക്കുന്ന സ്ഥലത്തേക്ക് പോയി ...ആരെയും കാണാന്‍ ഇല്ല അവിടെ ...ഫോണ്‍ ചെയ്തു ,അപ്പോള്‍ അനൂപ് പറഞ്ഞു ഞാന്‍ വീട്ടില്‍ ഉണ്ട് ഇപ്പോള്‍ ഉറക്കം കഴിഞ്ഞേ ഉള്ളു ...നീ വീട്ടിലേക്കു വരൂ ...നമുക്ക് ഒരുമിച്ചു ഇറങ്ങാം എന്ന് ...ഞാന്‍ അവന്റെ വീട്ടിലേക്കു പോയി ...അവന് ആ സമയം കുളിയൊക്കെ കഴിഞ്ഞു എന്നെ കാത്തിരിക്കയായിരുന്നു ...ബ്രേക്ക് ഫാസ്റ്റ് കഴിക്കാന്‍ വിളിച്ചു അവന് ...ഞാന്‍ കഴിച്ചു എന്ന് പറഞ്ഞു ...
അതിനു ശേഷം ഞാനും അവനും കൂടി വീട്ടില്‍ നിന്നും ഇറങ്ങി ബാക്കി കൂട്ടുകാരൊക്കെ എവിടെ എന്ന് ചോദിച്ചപ്പോള്‍ അനൂപ് പറഞ്ഞു (ഫ്രണ്ട് ഉണ്ട് പേര് പറയുന്നില്ല ..തല്ക്കാലം രാജേഷ് എന്ന് വിളിക്കാം ) രാജേഷിന്റെ വീട്ടില്‍ ഉണ്ട് എല്ലാരും എന്ന് ...രാജേഷിന്റെ കസിന്റെ കല്യാണം ആയിരുന്നു അന്ന് ....അതുകൊണ്ട് വീട്ടിലെ എല്ലാരും കല്യാണത്തിന് പോയി വീട് ഫ്രീ ആയിരുന്നു ....ഞങ്ങള്‍ അവിടെ എത്തുമ്പോള്‍ മറ്റു കൂട്ടുകാര്‍ ഒക്കെ ആഘോഷപരിപാടികള്‍ തുടങ്ങിയിരുന്നു ...വല്ലതും വേണമെങ്കില്‍ വേഗം പോയി വാങ്ങിച്ചു വന്നോളു എന്ന് പറഞ്ഞു ...ഞാന്‍ പറഞ്ഞു എന്തായാലും ഞാന്‍ ഇല്ല ...ഇന്നലതെതിന്റെ ക്ഷീണം ഉണ്ട് എന്ന് ....അനൂപും അതുതന്നെ പറഞ്ഞു ....കുറച്ചുസമയം ടി വി കണ്ടു സമയം കളഞ്ഞു ...അപ്പഴേക്കും സമയം രണ്ടുമണി ആയിരുന്നു ...അതിന്നിടയില്‍ ആണ് വേറൊരു കൂട്ടുകാരന് എന്നോട് ചോദിച്ചത് ഉച്ചക്ക് ശേഷം എന്താ പരിപാടി എന്ന് ...പ്രത്യേകിച്ച് ഒന്നും ഇല്ല എന്ന് പറഞ്ഞു ..എന്നാല്‍ വീട്ടില്‍ പോയി വേഗം റെഡി ആവൂ ഫുഡ് കഴിച്ചിട്ട് എന്ന് അവന് പറഞ്ഞു ....എന്താണ് പ്രോഗ്രാം എന്ന് ഞാന്‍ ചോദിച്ചു ..ഒരു സ്ഥലം വരെ പോകാന്‍ ഉണ്ട് എന്ന് പറഞ്ഞു ....ഞാന്‍ വീട്ടില്‍ പോയി ചോറ് കഴിക്കുന്നതിനിടയില്‍ ടി വി ഓണ്‍ ചെയ്തു ....അന്നത്തെ പടം തൂവാനത്തുമ്പികള്‍ ആയിരുന്നു ...എല്ലാരും ഗേറ്റില്‍ വന്നു വിളിതുടങ്ങി ...ഫുഡ് കഴിക്കുവാന്നു ഞാന്‍ പറഞ്ഞു ....എന്നാല്‍ ഒരു കാര്യം ചെയ്യ് കഴിച്ചിട്ട് നീ നേരെ കണ്ടിക്കല്‍ വരൂ എന്ന് പറഞ്ഞു ...ഈ നാട്ടുപോരിയുന്ന വെയിലത്ത് എന്തുചെയ്യാന എന്ന് ഞാന്‍ ചോദിച്ചു ....ചുമ്മാ അവിടിരുന്നു കത്തിവെക്കാം എന്നായി മറ്റുള്ളവര്‍ ...ഓക്കേ എന്ന് പറഞ്ഞു ...ഞാന്‍ ഫുഡ് കഴിച്ചു നേരെ ടൌണില്‍ വന്നു ...ആ സമയത്ത് സ്നൂക്കെര്‍ എനിക്ക് ഒരുതരം ലഹരി ആയിരുന്നു ...ഞാന്‍ നേരെ സ്നൂക്കെര്‍ ക്ലബ്ബിലേക്ക് പോയി ...അവിടെ അപ്പോള്‍ നല്ല തിരക്കായിരുന്നു ...പതിവ് കൂട്ടുകാര്‍ ആരും അവിടെ ഉണ്ടായിരുന്നില്ല ...ഞാന്‍ നേരെ തിരിച്ചു കണ്ടിക്കലേക്ക് ...അവിടെ പോകുമ്പോള്‍ അനിയന്റെ കൂട്ടുകാര്‍ ഒക്കെ ഉണ്ടായിരുന്നു അവിടെ ...ക്രിക്കെറ്റ് കളിയും കഴിഞ്ഞു മടങ്ങുന്നു ...ആ സമയത്തായിരുന്നു ഞാന്‍ അവിടെ എത്തിയത് ...അവര്‍ പറഞ്ഞു ഇവിടെ ഇരിക്കുമ്പോള്‍ ശ്രദ്ധിക്കണം ...പോലീസുകാര്‍ ഇടയ്ക്ക് വരാറുണ്ട് എന്നൊക്കെ ....ഓ കെ എന്ന് പറഞ്ഞു ഞാന്‍ നേരെ കൂട്ടുകാരുടെ അടുത്തേക്ക് പോയി ....അപ്പഴേക്കും അവരൊക്കെ രണ്ടാം വട്ട ആഘോഷം തുടങ്ങിയിരുന്നു ....എന്നെയും ക്ഷണിച്ചു ...ഞാന്‍ വഴുതിമാറി ...അവിടെ വേറെ കുറച്ചു കുട്ടികള്‍ ക്രിക്കെറ്റ് കളിക്കുന്നുണ്ടായിരുന്നു ...അതും നോക്കി ഞാന്‍ അവിടെ അങ്ങിനെ നിന്നു...അതിന്നിടയില്‍ ആണ് ഒരാള്‍ക്ക് പുഴയില്‍ നീന്താന്‍ കൊതി വന്നത് ...അപ്പഴേക്കും അവരൊക്കെ നല്ല ലെവലില്‍ ആയിരുന്നു ...എന്നെ വീണ്ടും നിര്‍ബന്ധിച്ചു കഴിക്കാന്‍ ...ഡാ ഒരെണ്ണം മാത്രം വിട്ടോ ഇനി ചിലപ്പോള്‍ ഇതുപോലെ എല്ലാര്ക്കും കൂടി കൂടാന്‍ പറ്റിയില്ലെങ്കിലോ എന്ന് അനൂപ് പറഞ്ഞു ....കൊടുത്തു അവനു എന്റെ വായില്‍ നിന്നും വരുന്ന ഇംഗ്ലീഷ് @#*$*^#@ അറം പറ്റിയ വാക്കുകള്‍ പറയാതെ എന്നൊക്കെ പറഞ്ഞു കൊണ്ട് ...നിര്‍ബന്ധം കൂടിയപ്പോള്‍ ഒരെണ്ണം ഞാനും വിട്ടു ...പിന്നെ എല്ലാരും കൂടി നീന്താന്‍ ഉള്ള പുറപ്പാടില്‍ ആയി ...ഞാന്‍ കുറെ പറഞ്ഞു ഡാ വേണ്ടാ ...മഹാ വൃത്തികേടാ വെള്ളത്തില്‍ എന്നൊക്കെ (കോഴി വയിസ്റ്റ് )ഒക്കെ ഒഴുകി വരുന്നുണ്ടായിരുന്നു വെള്ളത്തില്‍ ...പറഞ്ഞത് കേള്‍ക്കാതെ അവര്‍ നീന്താന്‍ റെഡി ആയി ...ആ സമയത്ത് ഒരാള്‍ അതുവഴി വന്നു അനൂപിനോട് ചോദിച്ചു നീന്താന്‍ ഒക്കെ അറിയുമോ എന്ന് ...അനൂപ് നല്ല ഒരു നീന്തല്ക്കാരന് ആയിരുന്നു ....അവന് അയാളെ ബോര് അടിച്ചപോലെ പറഞ്ഞു കുറച്ചൊക്കെ അറിയാം എന്ന് .. അതിന്നിടക്ക് കുട്ടികള്‍ കളിക്കുന്ന ബോള്‍ പുഴയില്‍ പോയി... അനൂപ് ആദ്യം തന്നെ പുഴയില്‍ ഇറങ്ങി ബോള്‍ എടുത്തു കൊടുത്തു ...കൂടെ മറ്റു രണ്ടു കൂട്ടുകാരും ഇറങ്ങി ...എല്ലാരും നല്ല നീന്തല്ക്കാര് ....ഞാനും രാജേഷും ക്രിക്കെറ്റ് കളി നോക്കി നിന്നു ...അവര്‍ മൂന്നുപേരും നേരെ മറുകര പിടിക്കാന്‍ നീന്തികൊണ്ടേ ഇരുന്നു ...രണ്ടുപേര്‍ അപ്പുറം എത്തി ...അനൂപ് മാത്രം കഷ്ടി ഒരു നാല് മീറ്റര്‍ ദൂരെ തല വെള്ളത്തില്‍ വച്ച് കിടക്കുന്നു ....കുറച്ചു സമയം കഴിഞ്ഞിട്ടും അവന് അതെ കിടപ്പ് ...ഞാന്‍ ബാക്കി രണ്ടുപേരെയും വിളിച്ചു അനൂപിനെ നോക്കാന്‍ പറഞ്ഞു ...അവര്‍ പറഞ്ഞു അവന് ജോളി ആക്കുകയാ എന്ന് ....ഞാന്‍ വീണ്ടു പറഞ്ഞപ്പോള്‍ അവര്‍ അവനെ പിടിച്ചു കരയില്‍ കയറ്റി ...അപ്പഴേക്കും അവന്റെ കഴുത്തു ഒരു വശത്തേക്ക് ചരിഞ്ഞിരുന്നു ....അപ്പഴേ എനിക്ക് അപകടം മണത്തു ...രാജേഷിനോട് പറഞ്ഞു ഡാ ഇത് കൈവിട്ടുപോയെടാ നമ്മുടെ അനൂപ് എന്ന് ...അതിനിടക്ക് ഞാന്‍ പറഞ്ഞു ഡ്രസ്സ് ഒക്കെ എടുത്തു ഞാന്‍ അങ്ങോട്ടുവരാം എന്ന് ...രണ്ടുപേരും കേട്ടില്ല ,എന്നാല്‍ അവന്റെ വയറിലൊക്കെ അമര്‍ത്താന്‍ പറഞ്ഞു ...അതൊക്കെ അവര്‍ ചെയ്തു ...അതിനിടക്ക് അവരുടെ ഒക്കെ ഡ്രസ്സ് എടുത്തു ഞാന്‍ വണ്ടിയില്‍ അവരുടെ അടുത്തേക്ക് പോയി ....ബാക്കി കൂട്ടുകാരെ ഒക്കെ വിളിച്ചു പറഞ്ഞു അനൂപിന് ഒരു അപകടം പറ്റി എന്ന് ...ബൈക്ക് റോഡില്‍ വച്ച് ഏതാണ്ട് അര കിലോമീറ്റെര്‍ നടക്കാന്‍ ഉണ്ട് ഇവര്‍ ഉള്ള സ്ഥലത്തേക്ക് ...ശരിക്കും നടക്കുക ആയിരുന്നില്ല ഞാന്‍ അപ്പോള്‍ ...ആ കരയില്‍ കുറച്ചു കുട്ടികള്‍ ഫുട്ബോള്‍ കളിക്കുന്നുണ്ടായിരുന്നു ...എന്റെ പോക്ക് കണ്ടു അവര്‍ ചോദിച്ചു എന്താ പ്രശ്നം എന്ന് ...കാര്യം ഞാന്‍ പറഞ്ഞപ്പോള്‍ കുട്ടികള്‍ പറഞ്ഞു നിങ്ങള്‍ എത്രയും പെട്ടെന്ന് ഒരു വണ്ടി വിളിക്ക് ബാക്കി ഒക്കെ ഞങ്ങള്‍ ഏറ്റു എന്ന് ...വീണ്ടും ഓടി റോഡിലേക്ക് ...ഭാഗ്യത്തിന് ഒരു ഓട്ടോ കിട്ടി ...ഞാനും ഒരാളും കൂടി അവനെയും എടുത്തു ആശുപത്രിയിലേക്ക് വിട്ടു ....ഓട്ടോയില്‍ കയറിയപ്പഴെ അവന്റെ ദേഹം തൊട്ടപ്പഴെ കൂടെ ഉള്ള ചങ്ങാതിയോട് ഞാന്‍ പറഞ്ഞു ഡാ ഇതു കൈവിട്ടുപോയെടാ എന്ന് ....അവന് ആണെങ്കില്‍ (അവന് ആണ് കൂടെ നീന്തിയത് )ഞാന്‍ പറഞ്ഞപാടെ കരയാന്‍ തുടങ്ങി ...ഒരു അഞ്ചു മിനുട്ട് കൊണ്ട് ആശുപത്രിയില്‍ എത്തി ...ഡോക്ടര്‍ പരിശോധിച്ചു ,ഞാന്‍ പേടിച്ചത് തന്നെ സംഭവിച്ചു ...
ഇപ്പഴും എപ്പഴും അവന് എന്റെ കൂടെ തന്നെ ഉണ്ട് ....എന്റെ മനസ്സില്‍ കൂടുതല്‍ സ്നേഹത്തോടെ ....
Subscribe to:
Posts (Atom)